Pages

Monday, March 5, 2012

മാനവികതയെ മാന്തിക്കീറരുത്!


ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്.
ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല.

കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽ‌പ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!
അല്ല,
ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!
അതുമല്ല, പിന്നെയോ?
മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.

കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ!
പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!

എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,
എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്.

വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..
കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..
ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..
മോതിരക്കൈവിര‌ൽ‌പോലും മുരടിച്ച്പോയി ..
മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം!

തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു!
എന്നിട്ടും നാം പഠിച്ചില്ല.
എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?
മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?
അങ്ങിനെയൊന്നുമില്ല.
എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്.
ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.
നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽ‌ഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .

പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്.
നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽ‌വണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.

ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നില‌നില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.
ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്.
എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?
അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?.
യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറ‌അ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.
സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്.
മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....
സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...