Monday, March 5, 2012
മാനവികതയെ മാന്തിക്കീറരുത്!
ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്.
ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല.
കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽപ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!
അല്ല,
ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!
അതുമല്ല, പിന്നെയോ?
മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.
കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ!
പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!
എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,
എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്.
വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..
കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..
ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..
മോതിരക്കൈവിരൽപോലും മുരടിച്ച്പോയി ..
മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം!
തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു!
എന്നിട്ടും നാം പഠിച്ചില്ല.
എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?
മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?
അങ്ങിനെയൊന്നുമില്ല.
എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്.
ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.
നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .
പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്.
നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽവണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.
ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നിലനില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.
ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്.
എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?
അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?.
യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറഅ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.
സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്.
മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....
സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...
Labels:
അബുൽ ഐതം,
കാന്തപുരം,
ഖമറുൽ ഉലമ,
ഷെയ്കുൽ ഉലമ,
ഷെയ്കുസമാൻ,
സുൽത്താനുൽ ഉലമ
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteകാന്തപുരത്തിന്റെ പച്ച ഇറച്ചി തിന്നാതെ നിങ്ങള്‍ക്കൊന്നും നാവില്‍ നിന്നും പേനയില്‍ നിന്നും ഒന്നും പുറത്തേക്കു വരില്ല എന്ന് ലേഖനത്തില്‍ നിന്നും മനസിലായി.കാന്തപുരം (ഉസ്താദ് ) എന്ന ഒരു പേര് വെക്കാതെ എഴുതിയ ഏതെങ്കിലും ഒരു ലേഖനം ഉണ്ടോ ? കാന്തപുരം (ഉസ്താദ് )എന്നൊരു പേര് ഇല്ലെങ്കില്‍ നിന്റെയോന്നും ലേഖനങ്ങള്‍ ആരും തിരിഞ്ഞു നോക്കില്ല എന്ന പേടിയുണ്ടോ ? നീ പറയുന്ന സമസ്തയുടെ ലക്ഷ്യവും ഇപ്പോള്‍ കാന്തപുരം (ഉസ്താദ് ) തന്നെയാണല്ലോ ??? 60 ആമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ശംസുല്‍ ഉലമ നടത്തിയ പ്രഭാഷണം നീ ഓര്‍ക്കുന്നുണ്ടോ ? http://www.youtube.com/watch?v=9pX1k64K7hY അത് ഇടക്കൊക്കെ ഒന്ന് കേള്‍ക്കുന്നത് നന്നായിരിക്കും എന്തിനാണ് സമസ്ത ഉണ്ടാക്കിയതെന്നും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെന്നും അതില്‍ പറയുന്നുണ്ട് മഹാനവര്കള്‍ . ആ ലക്ഷ്യത്തില്‍ നിന്നും കാന്തപുരം (ഉസ്താദ് ) എന്നാണ് നിങ്ങള്ക്ക് ലക്ഷ്യമായി മാറിയത് ?!!!!!!!ഹഹ എന്തു പറയാന്‍ കാന്തപുരം (ഉസ്താദ് ) അദ്ദേഹം ഒരു അത്ഭുതം തന്നെയാണ് അത് അറിയണമെങ്കില്‍ നിങ്ങള്‍ മര്‍കസ് തിരു മുറ്റത്തേക്ക് ഒന്ന് വന്നു നോക്കിയാല്‍ മതി മര്‍കസിന്റെ സേവനം അറിയണമെങ്കില്‍ കാശ്മീര്‍ കുട്ടികളെ കുറിച്ചും ബംഗാളിലെയും ഗുജറാത്തിലെയും കാന്തപുരത്തിന്റെ സേവനം നിങ്ങള്‍ അറിയണം . കാന്തപുരം ഉസ്താദ് കാശ്മീരില്‍ നിന്നും കുട്ടികളെ മര്‍കസില്‍ കൊണ്ട് വന്നു പഠിപ്പിക്കുന്നത് കണ്ടു നീ കെട്ടി ഗോഷിച്ചു പറഞ്ഞ സമസ്തയുടെ ആളുകള്‍ പറഞ്ഞത് ഓര്‍ക്കുന്നോ http://www.youtube.com/watch?v=Ag0NJuy0otc കാന്തപുരത്തിന്റെ (ഉസ്താദിന്റെ കാശ്മീര്‍ തീവ്രവാദ ബന്ധം അന്വേഷിക്കണം എന്ന് നിങ്ങളുടെ ഈ സമവായ നേതാക്കള്‍ക്കും അണികള്‍ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ കാന്തപുരം ഉസ്താദ് തന്നെ വേണം .ഒന്ന് കൂടി പറയട്ടെ കയിഞ്ഞ റബീഹുല്‍ അവ്വല്‍ മാസം ഓണ്‍ലൈനില്‍ കൂടിയാണെങ്കിലും നാട്ടില്‍ നടന്ന മദുഹു പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇടയായി.പേരോട് ഉസ്താദും എ പി വിഭാഗം ഉസ്താദുമാരും മുത്ത് നബിയുടെ മദ്ഹു പറഞ്ഞപ്പോള്‍ എന്‍റെ കുറെ വര്‍ഷത്തെ പരിജയം വെച്ച് പറയട്ടെ ഇത്തവണ നബി തങ്ങളുടെ മദ്ഹു പ്രഭാഷങ്ങള്‍ക്ക് പകരമായി നിങ്ങളുടെ നേതാക്കളും മറ്റും പറഞ്ഞത് കാന്തപുരം ഉസ്താദിന്റെ മദ്ഹു ആയി പോയോ എന്നൊരു ചെറിയ സംശയം .
ReplyDeleteമാനവികത എന്തെന്ന് അറിയാത്തവര്‍ക്ക് ഒരു ഉണര്‍ത്ത് പാട്ടായി വരികയായി
കാന്തപുരത്തിന്റെ കേരളയാത്ര ഏപ്രില്‍ 12 -28 കാസര്ഗോഡ് - തിരുവനന്തപുരം
കാന്തപുരത്തിന്റെ പച്ച ഇറച്ചി!
ReplyDeleteപ്രയോഗം നീജമാണെങ്കിലും പരിച ഓട്ടത്തകരയാണെന്ന് സമ്മതിക്കാതെ വയ്യ!
അനുയായികൾ തന്നെ യാതൊരു ബഹുമാനവുമില്ലാതെ ഉസ്താദവർകളെ കാന്തപുരമെന്ന് വിളിച്ച് തരം താഴ്ത്തുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.
വിരലിലെണ്ണിയാൽ തീരാത്ത ബഹു: പദങ്ങൾ കൊണ്ട് അലങ്കൃതിനീയനായ ഉസ്താദിനെ നിങ്ങൾ ശത്രുക്കളെന്ന് കരുതുന്നവർപോലും പ്രതിപക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ച് ഉസ്താദെന്ന്‌വിളിക്കുമ്പോൾ കൂടെ നടക്കുന്നവർ ചെല്ലപ്പേര് മാത്രം വിളിക്കാൻ താല്പര്യപ്പെടുന്നതിലെ യുക്തി നിങ്ങൾക്കും ആണ്ടവനും മാത്രമെ അറിയൂ. ഇബ്‌ലീസ് (ലഅനത്തുള്ളാഹി)നെ ഉടയതമ്പുരാൻ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കുന്നതിന്ന്( اهبط منها) മുമ്പ് മലക്കുകൾക്ക് ഉസ്താദായിരുന്നപ്പോൾ ഉണ്ടായിരുന്ന പരിഗണ പുറത്താക്കിയതിന്ന് ശേഷം അള്ളാഹുവിന്റെ സൃഷ്ടികളാരും നൽകാറില്ല എന്നത് കൊണ്ടാണോ നിങ്ങളിൽ പലരും അദ്ദേഹത്തെ കാന്തപുരം എന്ന് മാത്രം സംബോധനം ചെയ്യുന്നത് ? ഞാൻ ഏതായാലും ഈ (തിരു)മുടി സൂക്ഷിപ്പുകാരനെ ഉസ്താദ് കൂട്ടാതെ വിളിക്കാറില്ല. കാരണം ബഹുമാനപ്പെട്ടവർ പലർക്കും ബ്രാക്കറ്റിൽ ഒതുക്കിയ ഉസ്താദ് തന്നെയാണല്ലോ, എന്ത് അർത്ഥത്തിലായാലും, ഏത് കള്ളനും ഒരു ഉസ്താദുണ്ടായിരുക്കുകയും ചെയ്യുമല്ലോ.
പിന്നെ ഉസ്താദ് ഒരു അത്ഭുതം തന്നെയാണ്!. ആഹിർ സമാന്റെ അത്ഭുതങ്ങളിലും അടയാളങ്ങളിലും ഒന്നായി ഷെയ്കുസ്സമാൻ ലോകം കീഴടക്കുമ്പോൾ കുട്ടിപ്പിശ്ശാജുക്കൾക്ക് നൃത്തമാടുകയും വിശ്വസികൾ അങ്കലാപ്പിലാകും ചെയ്യും എന്നത് വേദ ഗ്രന്ധങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്.ഈ വിവരം അങ്ങയെ ഉസ്താദ് അറിയിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങളൊക്കെ നേരത്തെ അറിഞ്ഞതിനാലായിരിക്കും ഉസ്താദെന്ന അത്ഭുതം കണ്ടിട്ടും ആശ്ചര്യം തോന്നാതെ ഇടക്കിടെ ചെറുകല്ലുകളെടുത്തെറിയുന്നത്. 7 ന്റെ ഗുണിത കല്ലുകൾ പിശാചിനെ തളച്ച തൂണിലെറിയുന്ന ഹാജിമാരെയാണ് ഇത് പറഞ്ഞപ്പോൾ ഓർമവരുന്നത്.
അതൊക്കെ അവിടെ നിക്കട്ടെ...
അങ്ങയുടെ മറ്റ് ആരോപണങ്ങളൊക്കെ വായിക്കുമ്പോൾ അങ്ങയുടെ ലക്ഷ്യം ഉസ്താദിനെ വഷളാക്കുകയും ഒരു തീവ്രവാദിയാണെന്ന് മുദ്രകുത്താൻ പാകത്തിനുള്ള അടയാളങ്ങൾ (തിരു)മുടി സേവകന്നുണ്ടെന്നും വരുത്തി തീർക്കാനുള്ള ഹിഡൻ അജണ്ടയുള്ളപോലെ അനുഭവപ്പെടുന്നു. ഏതായാലും ഞാൻ അതിനെ കുറിച്ചൊന്നും ഇവിടെ വിഷയമാക്കാത്തതിനാൽ പ്രതികരിക്കുന്നില്ല. എന്റെ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ പ്രതികരിച്ച് ദുഷിച്ച ഭാണ്ഡത്തിന്റെ കെട്ടഴിച്ച് പൊട്ടിച്ചിരിക്കാൻ ഞാൻ തയ്യാറുമല്ല.
വായിച്ചതിനും പ്രതികരിച്ചതിനും അങ്ങേക്ക് നന്ദി...
aashamsakal............
Deleteനന്ദി....ജയരാജ് സാർ
Deletegood one !
ReplyDeletefurther read
ഐക്യപെടാന്‍ ഒരു മുടി
good one !
ReplyDeletefurther read
ഐക്യപെടാന്‍ ഒരു മുടി
നന്ദി....നാജ്
Deleteസുബൈര്‍ ....ആശംസകള്‍ ..റസൂല്‍ (സ)വെച്ചാണ് കാന്തപുരത്തിന്റെ കളി ഈ കളിക്ക് നമ്മളാരും കൂട്ടുനില്‍ക്കരുത് ..കഴിവിന്‍റെ പരമാവധി ഇതിനെ എതിര്‍ക്കുകതന്നെ വേണം ...
ReplyDeleteനന്ദി....ജമാൽ സാഹിബ്
Deletegood
ReplyDeleteഅഭിനന്ദങ്ങള്‍ സഹോദര ഈ ലേഖനത്തിന് ...
ReplyDeleteകുറ്റിപ്പുറത്തെയും പരിസരങ്ങളിലെയും ഒരുപാട് പട്ടിണി പാവങ്ങളുടി പണം പറ്റിച്ചു വിദേശത്ത് സുഖ ജീവിതം നയിക്കുന്ന അരുമ ശിഷ്യന്റെ ചെയ്തികലാല്‍ നരകിച്ചു ജീവിക്കുന്നവരിടെ കണ്ണീര്‍ കാണാത്ത ഈ മന്യധേഹത്തിനു മാനവികത പറയാന്‍ എന്തവകാശം?
ഉസ്താദ് എന്ന് പരയാതത്തിനു വിലപിക്കുന്നവര തന്നെയല്ലേ കേരളമൊട്ടുക്കും നാമ വിശേഷണങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഉത്തമ സൂക്ഷിപ്പുകാരനെ വെറുമൊരു യാത്രക്കാരനായ കാന്തപുരമാക്കി ചുരുക്കിയത് ?
നന്ദി....ഇഷാഖ് സാഹിബ്
Delete