Pages

Friday, April 29, 2011

വേശത്തിലെ വേഷം പൊതുരംഗത്തണിയണോ ?











സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന നിവേദനവുമായി ചെന്ന മുസ്ലിം സ്ത്രീകളെ മാന്യമായി വസ്ത്രം പോലും ധരിക്കാത്ത മുഖ്യന്റെ നടപടി സംസ്കാരപരമായിരുന്നോ ?
ഈ വേഷത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുമോ?
പൊതുസ്റ്റേജില്‍ ഇരിക്കുമോ ?
സ്വ ഭവനത്തിലെ മാന്യ വേഷം പൊതുവേദികളില്‍ ആരും ധരിക്കാറില്ല, ധരിക്കാന്‍ പാടില്ലാഞ്ഞിട്ടല്ല. വസ്ത്ര ധാരണത്തിലും മാന്യമായ ഒരു സംസ്കാരം നുമുക്കുള്ളത് കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമൊക്കെ മുഖ്യന്‍ ധരിച്ച ഈവേഷം ധരിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഖ്യന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിവെച്ച മുറികള്‍ പൊതുസ്ഥലമാണെന്ന ബോധം മുഖ്യനുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വസ്ത്ര ധാരണം ഒഴിവാക്കുമായിരുന്നു. ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇതിന് മുമ്പും ഈ വേഷത്തില്‍ മുഖ്യനെ നാം കണ്ടിട്ടുണ്ട് എന്നത് ശരിയാണ്. അന്ന് പരസ്യമായി പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കാരണം സ്ത്രീകളായ നിവേദക സംഘത്തിന് മുന്നില്‍ പോലും മുഖ്യന്റെ വേഷം മുഖ്യന്ന് ചേരുന്നതല്ല എന്നത് കൊണ്ടാണ്.

നിങ്ങള്‍ കരുതുന്നുണ്ടോ കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഈ വേഷത്തിലാണ് പൊതുസമൂഹവുമായി ഇടപഴകേണ്ടതെന്ന് ?

5 comments:

  1. ഈ വിഷയത്തില്‍ ജമാ‌അത്തെ ഇസ്ലാമിയുടെ അഭിപ്രായമാണ് കേള്‍ക്കേണ്ടത്, ആരിഫലിയും കൂട്ടരും പ്രതികരിക്കുമോ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ) ഇപ്പോഴാണൊ വി.എസ്സ്.നെ ഈ വേഷത്തില്‍ കാണുന്നത്!!!! ഇതിന് മുന്‍പും ടി.വി.യിലും പത്രങ്ങളിലും ഈ വേഷത്തില്‍ വി.എസ്സ്.നെ കണ്ടിട്ടില്ലായിരിക്കും... പണ്ടും സ്ത്രീകള്‍ നിവേദനം കൊടുക്കുന്ന പടങ്ങളില്‍ ഇത് പോലെ തന്നെ ആയിരുന്നു... അന്നൊക്കെ അത് കാണുമ്പോഴേയ്ക്കും കണ്ണടച്ചത് പോലെ അങ്ങ് കണ്ണടയ്ക്കരുതോ.... അതോ മറ്റ് സ്ത്രീകള്‍ക്ക് കുഴപ്പമില്ല ഈ ചിത്രത്തില്‍ ഉള്ളവരെ പോലുള്ളവരെ കാണുമ്പോഴേ ശരീരം മുഴുവന്‍ മറക്കേണ്ടതുള്ളൂ എന്നാണോ! കഷ്ടം...

    ReplyDelete
  4. oru kayyadi akshi kk ..akshi ennaal kannu (eye).ivide kannukal thurakkappedunnu .................
    keep going ..best wishes.

    ReplyDelete